പോലിസ് സ്റ്റേഷനില്‍നിന്ന് പ്രതികള്‍ രക്ഷപ്പെട്ടു
BY NSH9 April 2022 3:20 AM GMT

X
NSH9 April 2022 3:20 AM GMT
കൊച്ചി: പോലിസ് സ്റ്റേഷനില്‍നിന്നും പ്രതികള്‍ രക്ഷപ്പെട്ടു. എറണാകുളം ചേരാനല്ലൂര്‍ പോലിസ് സ്റ്റേഷനില്‍ നിന്നും അരുണ്‍ സെബൈസ്റ്റ്യന്‍, ആന്റണി ഡി കോസ്റ്റ എന്നീ പ്രതികളാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി തുടങ്ങിയ ഏഴിലേറെ കേസുകളാണ് ഇരുവര്ക്കുമെതിരേയുള്ളത്. ഇവരില്‍ അരുണ്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയാണ്.
തുടര്‍നടപടികള്‍ക്കായി സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കവെയാണ് ഇവര്‍ രക്ഷപ്പെട്ടത്. പ്രതികള്‍ തമ്മില്‍ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുണ്‍ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്റണി ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനില്‍നിന്നും രക്ഷപ്പെടുകയായിരുന്നു. പോലിസ് വ്യാപക തിരച്ചില്‍ തുടരുകയാണ്.
Next Story
RELATED STORIES
ആര്‍എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്‍...
15 Aug 2022 1:38 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്‍...
15 Aug 2022 1:20 PM GMTഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ, എല്ലാം ബിജെപിയുടെ തലയില്‍...
15 Aug 2022 12:40 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ...
15 Aug 2022 10:15 AM GMT