Kerala

തിരുവനന്തപുരം ജില്ലയിലെ ആയുർവേദ മെഡിക്കൽ ഓഫീസർമാർ പ്രതിഷേധ സമരത്തിലേക്ക്

ആയുർവേദ ചികിത്സയോട് താല്പര്യമുള്ള പൊതു ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനം അവസാനിപ്പിക്കണം.

തിരുവനന്തപുരം ജില്ലയിലെ ആയുർവേദ മെഡിക്കൽ ഓഫീസർമാർ പ്രതിഷേധ സമരത്തിലേക്ക്
X

തിരുവനന്തപുരം: ജില്ലയിലെ ബഹുഭൂരിപക്ഷം സർക്കാർ ആയുർവേദ ഡിസ്പൻസറികളുടേയും ആശുപത്രികളുടേയും പ്രവർത്തനം താറുമാറാക്കിക്കൊണ്ട് ഡോക്ടർമാരുടെ ലഭ്യത ആഴ്ചയിൽ 2 ദിവസം മാത്രമായി പരിമിത പ്പെടുത്തുന്ന തിരുവനന്തപുരം ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറുടെ നിരുത്തരവാദിത്തപരമായ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഗവൺമെൻറ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാർ ജില്ലാ ഓഫീസിൽ പ്രതിഷേധ സമരവും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന രക്ഷാധികാരി ഡോ. ഷർമദ് ഖാൻ നിർവ്വഹിച്ചു. ആയുർവേദ ചികിത്സയോട് താല്പര്യമുള്ള പൊതു ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഡോ.വി.ജെ. സെബി മുഖ്യ പ്രഭാഷണം നടത്തി. സമര പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ജി.എസ്. പ്രവീൺ ,തിരു ജില്ലാ പ്രസിഡൻ്റ് ഡോ. ഷാജി ബോസ് ,വനിതകളെ പ്രതിനിധീകരിച്ച് ഡോ. പ്രബിഷ ,ഡോ. ഷൈലി എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it