Kerala

നയതന്ത്രബാഗിലൂടെ സ്വര്‍ണക്കടത്ത്: ജാമ്യം തേടി പ്രതി സരിത്ത് ഹൈക്കോടതിയില്‍

എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിത്ത് ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കന്നത്.സരിത്തിന്റെ ജാമ്യഹരജിയില്‍ നിലപാട് അറിയിക്കാന്‍ എന്‍ ഐ എയക്ക് കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷും ജാമ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

നയതന്ത്രബാഗിലൂടെ സ്വര്‍ണക്കടത്ത്: ജാമ്യം തേടി പ്രതി സരിത്ത് ഹൈക്കോടതിയില്‍
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതി സരിത്ത് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിത്ത് ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കന്നത്.സരിത്തിന്റെ ജാമ്യഹരജിയില്‍ നിലപാട് അറിയിക്കാന്‍ എന്‍ ഐ എയക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷും ജാമ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സരിത്തും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താന്‍ ജെയിലിലാണെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നും സരിത്ത് ഹരജിയില്‍ ആവശ്യപ്പെടുന്നു.ഹരജി ജൂലൈ 15 ന് ശേഷം പരിഗണിക്കാനായി മാറ്റി. സ്വപ്‌ന സുരേഷിന്റെയും ഹരജിയും സരിത്തിന്റെ ഹരജിയും ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുകയെന്നാണ് സൂചന.കേസില്‍ ഇരുവരും നേരത്തെ എന്‍ ഐ എ കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.

ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജയിലില്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി കോടതി മൊഴി രേഖപ്പെടുത്തിയിരുന്നു.ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു നിന്ന മൊഴിയെടുപ്പിന് ശേഷം സരിത്തിന് സംരക്ഷണം നല്‍കാന്‍ തിരുവനന്തപുരത്തെ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും വിഷയത്തില്‍ റിപോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗ് വഴി കടത്തിയ 30 കിലോയോളം വരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.ബാഗ് ഏറ്റു വാങ്ങാനെത്തിയ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒ യായിരുന്നുസരിത്ത് ആണ് ആദ്യം അറസ്റ്റിലായത്.തുടന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വപ്‌ന സുരേഷ്, സന്ദീപ് എന്നിവരുടെ പങ്കിനെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിക്കുന്നത്.

ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടയില്‍ എന്‍ ഐ എയും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.തുടര്‍ന്ന് ജൂലൈ 12 ന് ബംഗളുരുവില്‍ നിന്നും ഇവരെ എന്‍ ഐ എ അറസ്റ്റു ചെയ്യുകയായിരുന്നു.അറസ്റ്റിലായ ഇവര്‍ മൂവരും കഴിഞ്ഞ ഒരു വര്‍ഷണായി ജെയിലിലാണ്.സന്ദീപ് നായരെ പിന്നീട് എന്‍ ഐ എ മാപ്പു സാക്ഷിയാക്കിയിരുന്നു. കസ്റ്റംസിനെയും എന്‍ ഐ എയും കൂടാതെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും സംഭവത്തില്‍ കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്തിരുന്നു.

Next Story

RELATED STORIES

Share it