Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയില്‍; എതിര്‍വാദവുമായി കസ്റ്റംസ്

ബുധനാഴ്ച രാത്രിയിലാണ് ഇ-ഫയലിംഗ് മുഖേന സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നും മൂന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നുമുളള വാദമായിരിക്കും കസ്റ്റംസ് കോടതിയില്‍ ഉയര്‍ത്തുക.ഇതിനായി നിരവധി വാദങ്ങളും കസ്റ്റസ് നിരത്തുന്നു

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയില്‍; എതിര്‍വാദവുമായി കസ്റ്റംസ്
X

കൊച്ചി:ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ബുധനാഴ്ച രാത്രിയിലാണ് ഇ-ഫയലിംഗ് മുഖേന സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്.സ്വര്‍ണക്കടത്തുമായി തനിക്ക് യാതാരു ബന്ധവുമില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് തന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തയാറെടുക്കുന്നത്.നേരത്തെ താന്‍ യു എ ഇ കോണ്‍സുലേറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയായിരുന്നു.പിന്നീട് താന്‍ കോണ്‍സുലേറ്റില്‍ നിന്നും പോന്നു. തന്റെ പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനു ശേഷവും പല ഘട്ടങ്ങളിലും കോണ്‍സുലേറ്റ് തന്റെ സഹായം സൗജന്യമായി തേടിയിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗ്സ്ഥന്‍ മടങ്ങിപോയിരുന്നു. ഈ സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ബാഗ് വിട്ടു കിട്ടാന്‍ വൈകുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നും നിര്‍ദേശിച്ച അടിസ്ഥാനത്തിലാണ് താന്‍ അവരെ ബന്ധപ്പെട്ടതെന്നും എന്തുകൊണ്ടാണ് ബാഗ് കൈമാറാത്തതെന്ന് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്ന സുരേഷ് തന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.തനിക്ക് ക്രമിനല്‍ പശ്ചാത്തലമില്ലെന്നുമാണ് സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നും മൂന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നുമുളള വാദമായിരിക്കും കസ്റ്റംസ് കോടതിയില്‍ ഉയര്‍ത്തുക.ഇതിനായി നിരവധി വാദങ്ങളും കസ്റ്റസ് നിരത്തുന്നു.

സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹരജിയില്‍ സ്വപ്‌ന സുരേഷിന്റെ കുറ്റസമ്മതമുണ്ടെന്ന വാദമായിരിക്കും പ്രധാനമായും കസ്റ്റംസ് ഉയര്‍ത്തുകയെന്നാണ് ലഭിക്കുന്ന വിവരം.യുഎഇ കോണ്‍സുലേറ്റിലെ ജോലിയില്‍ നിന്നും പിരിഞ്ഞു പോന്നിട്ടും തന്റെ സൗജന്യ സേവനം അവിടെ തുടര്‍ന്നുവെന്ന് പറയുന്നു.ഇതിന്റെ പിന്നിലെ ഉദ്ദേശം എന്തായിരുന്നു.സ്വര്‍ണ മടങ്ങിയ ബാഗ് വിമാനത്താവളത്തില്‍ പിടിച്ചുവെച്ചതിനു ശേഷം കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോദഗസ്ഥന്‍ എന്തിന് സ്വപ്‌ന സുരേഷിനെ വിളിച്ചു,ഇതിനു ശേഷം ബാഗ് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് എന്തിന് കസ്റ്റംസിനെ വിളിച്ചു.സംസ്ഥാന സര്‍്ക്കാരിന്റെ കീഴിലുള്ള ഐടി മിഷന് കീഴില്‍ ജോലിചെയ്യുന്ന സ്വപ്‌ന സുരേഷ് എന്തിന് കോണ്‍സുലേറ്റിലെ നയതന്ത്രബാ ബാഗ് വിട്ടുകൊടുക്കണമെന്നമാവശ്യപ്പെട്ടു ഇതിലൊക്കെ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്വപ്‌ന സുരേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദം ഉന്നയിക്കുമെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it