Kerala

സ്വര്‍ണ്ണക്കടത്ത്: കെ ടി റെമീസ്, ജലാല്‍ എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് കോടതിയുടെ അനുമതി

മൂന്നു ദിവസം ചോദ്യം ചെയ്യാനാണ് കൊച്ചിയിലെ എന്‍ ഐ എ കോടതി അനുമതി നല്‍കിയിരിക്കുന്നത്.സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ നടന്ന ഹവാലാ,ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്

സ്വര്‍ണ്ണക്കടത്ത്: കെ ടി റെമീസ്, ജലാല്‍ എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് കോടതിയുടെ അനുമതി
X

കൊച്ചി:ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ കെ ടി റമീസ്, ജലാല്‍ എന്നിവരെ ജയിലില്‍ മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ എന്‍ഐഎ കോടതി അനുമതി നല്‍കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വച്ചു ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്.

നാലു ദിവസം ചോദ്യം ചെയ്യാന്‍ അനുമതി തേടിയെങ്കിലും കോടതി മൂന്നു ദിവസം മാത്രമേ അനുവദിച്ചുള്ളു. സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ നടന്ന ഹവാലാ, ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. ഇഡിയുടെ കേസില്‍ നിലവില്‍ സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവരാണ് നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്.

Next Story

RELATED STORIES

Share it