Kerala

സ്വര്‍ണക്കടത്ത്; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; രജിസ്ട്രേഷന്‍ ഐജിക്ക് എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കി

അന്വേഷണ നടപടികളുടെ ഭാഗമായാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്എന്‍ഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്.ക്രിമിനല്‍ കുറ്റത്തിലൂടെ സമ്പാദിച്ച സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിനുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.നടപടികളുടെ തുടക്കമെന്ന നിലയില്‍ സ്വപ്‌ന,സന്ദീപ്,സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐജിക്ക് എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കി.

സ്വര്‍ണക്കടത്ത്; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; രജിസ്ട്രേഷന്‍ ഐജിക്ക് എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കി
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഏഴ് ദിവസത്തേക്ക്് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയെന്ന് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി എന്‍ഫോഴ്‌സമെന്റ് ആരംഭിച്ചു.അന്വേഷണ നടപടികളുടെ ഭാഗമായാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്എന്‍ഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്.

ക്രിമിനല്‍ കുറ്റത്തിലൂടെ സമ്പാദിച്ച സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിനുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.നടപടികളുടെ തുടക്കമെന്ന നിലയില്‍ സ്വപ്‌ന,സന്ദീപ്,സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐജിക്ക് എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂവരെയും ഇന്ന് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്.

ഏഴു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, ഫൈസല്‍ ഫരീദ്, സന്ദീപ് എന്നിവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ പ്രധാനമായും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കള്ളക്കടത്തിന് പിന്നിലെ ഹവാല,ബിനാമി,കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സ്വപ്‌ന സുരേഷിന് കുട്ടികളെ കാണാനുള്ള അനുമതിയും കോടതി നല്‍കി.

Next Story

RELATED STORIES

Share it