Kerala

സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയന്ന് സ്വപ്‌ന മൊഴി നല്‍കിയതായി ഇ ഡി

ശിവശങ്കറിന്റെ വിശ്വസ്തയായിരുന്നു സ്വപ്‌ന സുരേഷ്.യുഎഉ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒദ്യോഗിക ആവശ്യത്തിന് എട്ടു തവണയും അല്ലാതെ നിരവധി തവണയും ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയതായി സ്വപ്ന മൊഴി നല്‍കിയതായും ഇ ഡി വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അഞ്ചോ ആറോ തവണ സ്വപ്‌ന ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് മൊഴിയില്‍ വ്യക്തമാക്കുന്നു

സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയന്ന് സ്വപ്‌ന മൊഴി നല്‍കിയതായി ഇ ഡി
X

കൊച്ചി: കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കീഴില്‍ സ്‌പേസ് പാര്‍ക്കിലെ പ്രോജക്ടില്‍ സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സ്വപ്‌ന മൊഴി നല്‍കിയതായി ഇ ഡി വ്യക്തമാക്കുന്നു.ശിവശങ്കറിന്റെ വിശ്വസ്തതയായിരുന്നു സ്വപ്‌ന സുരേഷ്.യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒദ്യോഗിക ആവശ്യത്തിന് എട്ടു തവണയും അല്ലാതെ നിരവധി തവണയും ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയതായി സ്വപ്ന മൊഴി നല്‍കിയതായും ഇ ഡി വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അഞ്ചോ ആറോ തവണ സ്വപ്‌ന ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് മൊഴിയില്‍ വ്യക്തമാക്കുന്നു.2019 സെപ്തംബറിലാണ് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ഓപറേഷന്‍സ് മാനേജര്‍ ആയി ജോയിന്‍ ചെയ്യുന്നത്.ശിവശങ്കര്‍ ആണ് സ്‌പേസ് പാര്‍ക് പ്രോജക്ടിനെക്കുറിച്ച് സ്വപ്‌നയോട് പറയുന്നതും എം ഡി ഡോ.ജയശങ്കറിനെയും സ്‌പെഷ്യല്‍ ഓഫിസര്‍ സന്തോഷിനെ കാണാന്‍ ആവശ്യപ്പെട്ടതും.തുടര്‍ന്ന് ജോലിക്കാര്യം സംസാരിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് ശിവശങ്കര്‍ സ്വപ്‌നയോട് പറഞ്ഞിരുന്നു.

ഇതിനു ശേഷം സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫിസര്‍ സന്തോഷ് സ്വപ്നയെ വിളിച്ച് സ്‌പേസ് പാര്‍ക്കില്‍ ജോയിന്‍ ചെയ്യാന്‍ നിര്‍ദേശിച്ചതായും ഇ ഡി വ്യക്തമാക്കുന്നു.സ്വര്‍ണക്കടത്തിനായി റമീസാണ് സ്വപ്‌നയെയും സരിതിനെയും സമീപിച്ചത്.തുടര്‍ന്ന് സ്വര്‍ണക്കടത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.ഇതിനു മുന്നോടിയായി രണ്ടു തവണ ട്രയല്‍ നടത്തി.ഇതിനാവശ്യമായ രേഖകള്‍ സരിത് കൃത്രിമമായി ഉണ്ടാക്കി.ക്ലിയറന്‍സിനു ശേഷം സരിത് സ്വര്‍ണം സന്ദീപിന് കൈമാറി. ഇത്തരത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി 21 തവണ സ്വര്‍ണം കടത്തിയെന്നും സ്വപ്ന മൊഴി നല്‍കിയതായി ഇ ഡി വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it