Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌നയെയും സന്ദീപിനെയും പിടികൂടാന്‍ പോലിസ് സഹായം തേടി കസ്റ്റംസ്

ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെയോടാണ് കസ്റ്റംസ് സഹായം തേടയതെന്നാണ് വിവരം.സന്ദീപ് നായരും,സ്വപ്‌ന സുരേഷും കൊച്ചിയില്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍ ഇത് സംബന്ധിച്ച് ചില സൂചനകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്ദീപ് നായര്‍ക്കായി കസ്റ്റംസ് വാഴക്കാല അടക്കമുള്ള മേഖലകളില്‍ പരിശോധന നടത്തിയിരുന്നു.മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത്: സ്വപ്‌നയെയും സന്ദീപിനെയും പിടികൂടാന്‍ പോലിസ് സഹായം തേടി കസ്റ്റംസ്
X

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ പിടികൂടാന്‍ കസ്റ്റംസ് പോലിസിന്റെ സഹായം ഒദ്യോഗികമായി തേടിയതായി വിവരം.ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെയോടാണ് കസ്റ്റംസ് സഹായം തേടയതെന്നാണ് വിവരം.സന്ദീപ് നായരും,സ്വപ്‌ന സുരേഷും കൊച്ചിയില്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍ ഇത് സംബന്ധിച്ച് ചില സൂചനകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്ദീപ് നായര്‍ക്കായി കസ്റ്റംസ് വാഴക്കാല അടക്കമുള്ള മേഖലകളില്‍ പരിശോധന നടത്തിയിരുന്നു.

മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഈ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് എന്‍ ഐ എ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.യുഎപിഎ 16,17,18 എന്നീവകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും യഥാക്രമം രണ്ടും നാലും പ്രതികളാണ്.നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉള്ള പി എസ് സരിത്ത് ആണ് ഒന്നാം പ്രതി,ഫാസില്‍ ഫരീദാണ് കേസിലെ മൂന്നാം പ്രതി.സ്വപ്‌ന സുരേഷന്റെ ജാമ്യ ഹരജി ചൊവ്വാഴ്ചത്തേയക്ക് മാറ്റിയെങ്കിലും അതുവരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിനെ പിടികൂടാന്‍ കസ്റ്റംസ് ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it