Kerala

സ്വര്‍ണക്കടത്തു കേസ്: എന്‍ ഐ എ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി

സി -ഡാക്കിലെ പരിശോധന ഫലം കൈമാറാനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും എന്‍ ഐ എ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലം ആവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്

സ്വര്‍ണക്കടത്തു കേസ്: എന്‍ ഐ എ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി
X

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എന്‍ ഐ എ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാന്‍ കസ്റ്റംസ് അപേക്ഷ നല്‍കി. സി -ഡാക്കിലെ പരിശോധന ഫലം കൈമാറാനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും എന്‍ ഐ എ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലം ആവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ബംഗലുരു ലഹരിക്കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കെ ടി റമീസിന് ബന്ധമുണ്ടെന്ന സുചനയുടെ അടിസ്ഥാനത്തില്‍ കെ ടി റമീസിനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടി കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.അനൂപ് മുഹമ്മദ് അടക്കമുള്ളവര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നുള്ള വിവരങ്ങളാണ് കസ്റ്റംസ് അന്വേഷിക്കുക.

Next Story

RELATED STORIES

Share it