തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനേതിരേ ഹൈക്കോടതയില്‍ ഹരജി
BY SDR24 Jan 2019 7:17 AM GMT

X
SDR24 Jan 2019 7:17 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കോടതിയിലേക്ക്. സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കൊല്ലം പത്തനംതിട്ട സ്വദേശികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് പൊതു വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് തെറ്റാണെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടയണമെന്നും ഉന്നത ബന്ധമുള്ള വ്യവസായികളുടെ സ്വാധീനമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഹരജിയില്‍ ചൂണ്ടികാട്ടുന്നു. ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം വ്യാപകമാണ്.
Next Story
RELATED STORIES
ഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം-തല്‍സമയം
25 March 2023 9:19 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT