Kerala

തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറല്‍:നടപടി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ; ഹൈക്കോടതിയില്‍ ഹരജി നല്‍കി

നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്.ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.കേന്ദ്രതീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വക്ഷിയോഗവും വിളിച്ചിരുന്നു.കേന്ദ്രതീരുമാനം നിയമാനുസൃതമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറല്‍:നടപടി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ; ഹൈക്കോടതിയില്‍ ഹരജി നല്‍കി
X

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹരജി നല്‍കി.ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ നേരത്തെ വിമാനത്താവള ജീവനക്കാരനും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.കേന്ദ്രതീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വക്ഷിയോഗവും വിളിച്ചിരുന്നു.കേന്ദ്രതീരുമാനം നിയമാനുസൃതമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കവെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറാനുള്ള കേന്ദ്രതീരുമാനം അംഗീകരിക്കാന്‍ കഴിയില്ല.വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കണം.കേസില്‍ അന്തിമ തീര്‍പ്പാകുന്നത് വരെ കൈമാറ്റം പാടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

Next Story

RELATED STORIES

Share it