- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാന സർക്കാർ നിയമോപദേശത്തിന് സമീപിച്ചത് അദാനിയുടെ ബന്ധുവിനെ
ഈ കൺസൾട്ടൻസി ഇടപാട് ഫലത്തിൽ ലേലത്തിൽ കേരളം തോൽക്കാൻ കാരണമായോ എന്ന സംശയമാണ് ബലപ്പെടുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണത്തിനെതിരെ എതിർപ്പുയർത്തുന്ന സംസ്ഥാന സർക്കാർ നടത്തിപ്പ് കിട്ടാനായി നിയമ സഹായത്തിനായി സമീപിച്ചത് ഗൗതം അദാനിയുടെ ബന്ധുവിൻ്റെ സ്ഥാപനത്തെ. മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗൽദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്ധോപദേശത്തിന് കൾസൾട്ടൻസി ഫീസ് നൽകിയത്. വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരേ സംസ്ഥാന സർക്കാർ നിയമ-രാഷ്ട്രീയ പോരാട്ടം നടത്തുമ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ഈ കൺസൾട്ടൻസി ഇടപാട് ഫലത്തിൽ ലേലത്തിൽ കേരളം തോൽക്കാൻ കാരണമായോ എന്ന സംശയമാണ് ബലപ്പെടുന്നത്. ലേലത്തുക ഉൾപ്പടെ നിശ്ചയിക്കുന്നതിൽ ഈ സ്ഥാപനം ഘടകമായെന്നാണ് ആരോപണം.
ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യാപിതാവ് സിറിൾ ഷെറോഫിന്റേതാണ് ഈ സ്ഥാപനം. അദാനിയുടെ മരുമകൾ ഈ കമ്പനിയുടെ പാർട്ണറുമാണ്. കൺസൾട്ടൻസി ഫീസായി 55 ലക്ഷം രൂപ കേരളം ഇവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ, 'പ്രഫഷണൽ ഫീ ഫോർ ബിഡ്ഡിങ്' എന്ന നിലയിൽ ലേലനടപടികളിൽ സഹായിച്ചതിന് നൽകിയ പ്രതിഫലമായി ഇവർക്ക് 55 ലക്ഷം നൽകിയതായി പറയുന്നു.
ആഗോള കൺസൾട്ടൻസി ഗ്രൂപ്പായ കെപിഎംജിയേയും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിൽ അമർചന്ദ് ഗ്രൂപ്പിനെയുമാണ് വിമാനത്താവള ലേലത്തിനുള്ള കൺസൾട്ടൻസിക്കായി കെഎസ്ഐഡിസി ചുമതല ഏൽപിച്ചത്. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തിൽ വാഗ്ദാനം ചെയ്തപ്പോൾ അദാനി ഗ്രൂപ്പ് 168 രൂപ വച്ചു. ഉയർന്ന തുക വിളിച്ച അദാനിക്ക് കേന്ദ്രം കരാർ നൽകുകയും ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















