- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ; ദേശമംഗലം, പൊഴുതന പഞ്ചായത്തുകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ
വയനാട് പൊഴുതന പഞ്ചായത്തിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. പൊഴുതന പഞ്ചായത്തിലെ ഡബ്ല്യൂ ഐപിആർ 13.58 ആണ്.

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിൽ സംസ്ഥാനം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുഗതാഗതത്തിന് അനുമതി നൽകി. ഞായർ ഒഴികെ എല്ലാ ദിവസവും കടകൾ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കാം. ട്രിപ്പിൾ ലോക്ക്ഡൗൺ, പ്രതിവാര വ്യാപനം രൂക്ഷമായ വാർഡുകളിൽ ഒതുങ്ങും. പുതുക്കിയ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നാളെ മുതൽ നിലവിൽ വരും.
വയനാട് പൊഴുതന പഞ്ചായത്തിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. പൊഴുതന പഞ്ചായത്തിലെ ഡബ്ല്യൂ ഐപിആർ 13.58 ആണ്. ഇവിടെ അവശ്യ സർവീസുകൾ, തോട്ടം മേഖല എന്നിവക്ക് മാത്രമായിരിക്കും പ്രവർത്തന അനുമതി. മുപ്പെയ്നാട്, വൈത്തിരി, മേപ്പാടി, നെന്മേനി, തരിയോട്, പടിഞ്ഞാറത്തറ, പനമരം, കൽപ്പറ്റ നഗരസഭ, അമ്പലവയൽ, സുൽത്താൻ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഏതാനും വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.
1. മുപ്പെയ്നാട്...3,9,16
2. വൈത്തിരി.....1,10,11
3. മേപ്പാടി.....3,5,8,11,18,20
4.നെന്മേനി..2,5,8,9,11,14,23
5. തരിയോട്.....6,12
6.പടിഞ്ഞാറത്തറ...11,12,14
7. പനമരം....8,9,12,13
8. കൽപ്പറ്റ നഗരസഭ..21,22,27
9.അന്പലവയൽ.....3,5,7,8,14
10. ബത്തേരി നഗരസഭ....1,5,8,15,31,32
കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച 42 വാർഡുകളിൽ അവശ്യ സർവീസുകൾക്കും കാർഷിക ജോലികൾ 50 ശതമാനം ആളുകളെ വെച്ച് നടത്താനും അനുമതിയുണ്ട്.
തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലും പൂർണമായും ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തൃശൂർ കോർപ്പറേഷൻ ആറാം വാർഡ് കൊടുങ്ങല്ലൂർ നഗരസഭ 5, 8, 9, 26 ,27, 33, 36, 39 കുന്നംകുളം 17, വടക്കാഞ്ചേരി 10, 12, 14, 15, 26, 31, 32, 34, 38 ഇരിങ്ങാലക്കുട 32, 33 ചാവക്കാട് 2, 6, 22, 23, 24, 25, 28, 30, 31, ചാലക്കുടി 4, 7, 11, 12, ഗുരുവായൂർ 9, 18 എന്നിവിടങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഗുരുവായൂർ ക്ഷേത്രനഗരിയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ആണ്.
എറണാകുളം ജില്ലയിൽ കല്ലൂർക്കാട് അഞ്ചാം വാർഡ്, മഞ്ഞല്ലൂർ 12 വാർഡ്, പാറക്കടവ് മൂന്നാം വാർഡ് വടക്കേക്കര 18 വാർഡിലെ പട്ടികജാതി കോളനി എന്നിവിടങ്ങളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൌൺ ആണ്. കാസർകോട് ജില്ലയിലെ പുല്ലൂർ- പെരിയ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി.
ഇടുക്കിയിൽ വണ്ടൻമേട് പഞ്ചായത്തിലെ 13 -ആം വാർഡും രാജകുമാരി പഞ്ചായത്തിലെ 7,8 വാർഡുകളിൽ രോഗ ബാധ കൂടിയ പ്രദേശങ്ങളുമാണ് ഇന്ന് കണ്ടൈൻമെന്റ് സോൺ ആക്കിയത്. പുതിയ രീതി അനുസരിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ നാളെ തീരുമാനമുണ്ടാകും.
കോട്ടയത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട വാർഡുകളുടെ കാര്യത്തിൽ തീരുമാനമായില്ല. നാളെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. വാർഡുകളിലെ കൊവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമുണ്ടാകും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















