Kerala

ആദിവാസി യുവതിക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം; കുഞ്ഞിന് ഓട്ടോയുടെ പേരിടുമെന്ന് ഭര്‍ത്താവ്

ഓട്ടോ ഡ്രൈവര്‍ സനോജും സമീപത്തെ വീട്ടുകാരനായ മാനന്തവാടി ജില്ലാ ആശുപത്രി എച്ച്.എം.സി. അംഗവുമായകേളോത്ത് അബ്ദുല്ലയുടെ ഭാര്യ സുമയ്യയുടെയും സന്ദര്‍ഭോചിതമായ ഇടെപടലിനെ തുടര്‍ന്നാണ് സുഖപ്രസവം സാധ്യമായത്.

ആദിവാസി യുവതിക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം;    കുഞ്ഞിന് ഓട്ടോയുടെ പേരിടുമെന്ന് ഭര്‍ത്താവ്
X

മാനന്തവാടി: ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു.വയനാട്പടിഞ്ഞാറത്തറ കാവര കോളനിയിലെ അമ്മിണിയുടെ മകള്‍ മുപ്പത്തിമൂന്നുകാരിയാണ്ആശുപത്രിയിലേക്കുള്ള വഴിയില്‍ ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്.

ഇന്നു രാവിലെ വെള്ളമുണ്ട തേറ്റമലക്ക് സമീപമെത്തിയപ്പോഴാണ് യുവതി ഓട്ടോയില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. അമ്മയും കുഞ്ഞും മാനന്തവാടിജില്ലാ ആശുപത്രിയിലാണ്.

എടവക രണ്ടേനാല്‍ ചെറുവയല്‍ കോളനിയിലെ സുരേഷിന്റെ ഭാര്യയാണ് യുവതി. ഓട്ടോറിക്ഷയില്‍ വെള്ളമുണ്ടകുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകും വഴി പ്രസവ വേദനയനുഭവപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ സനോജും സമീപത്തെ വീട്ടുകാരനായ മാനന്തവാടി ജില്ലാ ആശുപത്രി എച്ച്.എം.സി. അംഗവുമായകേളോത്ത് അബ്ദുല്ലയുടെ ഭാര്യ സുമയ്യയുടെയും സന്ദര്‍ഭോചിതമായ ഇടെപടലിനെ തുടര്‍ന്നാണ് സുഖപ്രസവം സാധ്യമായത്. ഓട്ടോയില്‍ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഓട്ടോയുടെ പേരായ പൊന്‍മണി എന്ന് പേരിടുമെന്ന് യുവതിയുടെ ഭര്‍ത്താവ് സുരേഷ് പറഞ്ഞു.

Next Story

RELATED STORIES

Share it