Kerala

തീവണ്ടി യാത്രക്കാരുടെ സുരക്ഷ: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

ഹൈക്കോടതി അഭിഭാഷകയായ ആര്‍ ലീലയെയാണ് അമിക്കസ്‌ക്യുറിയായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്. മുളന്തുരുത്തിയില്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി

തീവണ്ടി യാത്രക്കാരുടെ സുരക്ഷ: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു
X

കൊച്ചി: തീവണ്ടി യാത്രക്കാരുടെ സുരക്ഷ ക്രമീകരണങ്ങള്‍ പഠിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷകയായ ആര്‍ ലീലയെയാണ് അമിക്കസ്‌ക്യുറിയായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്. മുളന്തുരുത്തിയില്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.

സൗമ്യ കൊലപാതകത്തിന് ശേഷം തീവണ്ടിയില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാനുള്ള നിര്‍ദ്ദേശം ഇതുവരെ റെയില്‍വെ നടപ്പാക്കിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗാര്‍ഡുകളെ നിയമിക്കുന്നതടക്കമുള്ള തീരുമാനം എടുക്കേണ്ടത് റെയില്‍വെ ബോര്‍ഡാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ബോഗികളില്‍ അപായ ബട്ടണ്‍ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ റെയില്‍വെയോട് കോടതി വിശദീകരണം വിശദീകരണം ബോധിപ്പിക്കുന്നതിനു കേസിലെ എതിര്‍കക്ഷികളായ കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യന്‍ റെയില്‍വേ, സതേണ്‍ റെയില്‍വേ, പ്രിന്‍സിപ്പല്‍ ചീഫ് സെക്യുരിറ്റി കമ്മീഷണര്‍ എന്നിവര്‍ക്ക് മൂന്നാഴ്ച സമയം കോടതി അനുവദിച്ചു.

Next Story

RELATED STORIES

Share it