അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ സൗകര്യമൊരുക്കിയെന്ന് വ്യാജപ്രചരണം: ഒരാള്‍ അറസ്റ്റില്‍
എടവണ്ണ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാണ് ഇയാള്‍. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐഎഎസാണ് കേസെടുത്തകാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യമേര്പ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി സാക്കിര്‍ തുവ്വക്കാടാണ് അറസ്റ്റിലായത്. എടവണ്ണ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാണ് ഇയാള്‍. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐഎഎസാണ് കേസെടുത്തകാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
തിങ്കളാഴ്ച രാത്രി അതിഥി തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോവാന്‍ നിലമ്പൂരില്‍നിന്ന് ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച ജില്ലാ പോലിസ് മേധാവി അബ്ദുല്‍ കരീമിനെയും സംഘത്തെയും കലക്ടര്‍ അഭിനന്ദിച്ചു.
RELATED STORIES
കെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMT