Kerala

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് യുവാവ് മരിച്ചു

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് യുവാവ് മരിച്ചു
X

വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങി യുവാവ് മരിച്ചു. തലശ്ശേരി ചിറക്കര കേളോത്ത് ഹൗസില്‍ അബൂബക്കര്‍ ദിലാവര്‍(40) ആണ് മരിച്ചത്. ഇന്നു വൈകീട്ട് 6 മണിയോടെ ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന എഗ്മൂര്‍ എക്‌സ്പ്രസ് വടകരയിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ നില്‍ക്കുന്നതിന് മുമ്പെ ഇറങ്ങാന്‍ ശ്രമിച്ച യുവാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുരുങ്ങി മരിക്കുകയായിരുന്നു. പിതാവ് കാളാംവീട്ടില്‍ സാദിരി. ഭാര്യ: ശര്‍മില

Next Story

RELATED STORIES

Share it