പന്നിയങ്കരയിലെ ടോള്‍: ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും
സ്വകാര്യ ബസുകളില്‍നിന്ന് അമിത ടോള്‍ പിരിക്കുന്നതിനെതിരേയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
BY SRF22 Jun 2022 5:28 PM GMT

X
SRF22 Jun 2022 5:28 PM GMT
വടക്കഞ്ചേരി: വടക്കഞ്ചേരി പന്നിയങ്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ബസ്സുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. സ്വകാര്യ ബസുകളില്‍നിന്ന് അമിത ടോള്‍ പിരിക്കുന്നതിനെതിരേയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ടോള്‍ പിരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദീകരണം വ്യാഴാഴ്ച നല്‍കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. ദേശീയപാതയുടെ നിര്‍മാണം കരാറില്‍ പറഞ്ഞതുപ്രകാരം 90 ശതമാനം പൂര്‍ത്തീകരിച്ചെന്നാണ് കരാര്‍ കമ്പനിയുടെ വാദം.
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ വാസം
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT