Kerala

ടി കെ ഹംസ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ.എം ഷറഫുദ്ദീന്‍, റസിയ ഇബ്രാഹിം, വി എം രഹ്ന എന്നിവര്‍ പങ്കെടുത്തു.

ടി കെ ഹംസ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
X

കൊച്ചി: കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍മന്ത്രി ടി കെ ഹംസ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ടി കെ ഹംസയുടെ പേര് പിടിഎ റഹിം എംഎല്‍എ നിര്‍ദേശിക്കുകയും കെ എം എ റഹിം പിന്താങ്ങുകയും ചെയ്തു. വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ.എം ഷറഫുദ്ദീന്‍, റസിയ ഇബ്രാഹിം, വി എം രഹ്ന എന്നിവര്‍ പങ്കെടുത്തു.

യുഡിഎഫ് അംഗമായ പി വി അബ്ദുല്‍ വഹാബ് എംപി തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള കമ്മിറ്റി നിലവില്‍ വന്നത്. അഞ്ചുവര്‍ഷമാണ് വഖഫ് ബോര്‍ഡിന്റെ കാലാവധി.

Next Story

RELATED STORIES

Share it