വയനാട്ടില്‍ വനപാലക സംഘത്തിന് നേരെ കടുവയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
കാട്ടുതീ തടയുന്നതിന്റെ ഭാഗമായി പ്രത്യേകമായി വാച്ചര്‍മാരെ വനത്തില്‍ നിരീക്ഷണത്തിന് അയിച്ചിരുന്നു. ഈ സംഘത്തിന് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്.
BY APH24 March 2019 8:54 AM GMT

X
APH24 March 2019 8:54 AM GMT
പുല്‍പ്പള്ളി: വയനാട് ഇരുളത്ത് കടുവയുടെ ആക്രമണത്തില്‍ മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് പരുക്ക്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ചീയന്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ പ്രാഥമിക ചികില്‍സകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഷാജന്‍ ആദിവാസിയാണ്. ഇയാളുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഇരുളത്ത് ഇന്ന് രാവിലെ പത്തരക്കായിരുന്നു സംഭവം. കാട്ടുതീ തടയുന്നതിന്റെ ഭാഗമായി പ്രത്യേകമായി വാച്ചര്‍മാരെ വനത്തില്‍ നിരീക്ഷണത്തിന് അയിച്ചിരുന്നു. ഈ സംഘത്തിന് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT