ചീയാരത്ത് പെണ്‍കുട്ടിയെ തീക്കൊളുത്തിക്കൊന്ന പ്രതി റിമാന്റില്‍
ഏപ്രില്‍ 11 വരെ ആറുദിവസത്തേക്കാണ് വടക്കേക്കാട് സ്വദേശിയായ നിതീഷിനെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി 22 വയസുകാരിയായ നീതുവിനെ പ്രതി പെട്രോളൊഴിച്ച് തീക്കൊഴുത്തി കൊലപ്പെടുത്തിയത്.

തൃശൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് ചീയാരത്ത് ബിടെക് വിദ്യാര്‍ഥിനിയെ തീക്കൊളുത്തിക്കൊന്ന കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. ഏപ്രില്‍ 11 വരെ ആറുദിവസത്തേക്കാണ് വടക്കേക്കാട് സ്വദേശിയായ നിതീഷിനെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി 22 വയസുകാരിയായ നീതുവിനെ പ്രതി പെട്രോളൊഴിച്ച് തീക്കൊഴുത്തി കൊലപ്പെടുത്തിയത്. ചീയാരം പോസ്റ്റ് ഓഫിസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്.
തൊട്ടടുത്തുളള വീടിന്റെ മുറ്റംവഴി പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കളഭാഗംവഴി അകത്ത് കയറിയാണ് അക്രമം നടത്തിയത്. പ്രതി ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കൈയില്‍ കരുതിയ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി ശബ്ദംകേട്ട് അടുക്കളയിലുണ്ടായിരുന്ന വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പോലിസില്‍ ഏല്‍പ്പിച്ചത്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT