Kerala

ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പുന്ന പുതിയ വീട്ടില്‍ നൗഷാദ് (പുന്ന നൗഷാദ് -43) ആണ് മരിച്ചത്.

ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു
X

ചാവക്കാട്: പുന്നയില്‍ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പുന്ന പുതിയ വീട്ടില്‍ നൗഷാദ് (പുന്ന നൗഷാദ് -43) ആണ് മരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് നൗഷാദ്.

ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയാണ് ചാവക്കാട് നാലുപേര്‍ക്ക് വെട്ടേറ്റത്. നൗഷാദിനെ കൂടാതെ വിജീഷ്, സുരേഷ്, നിഷാദ് എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. നാലുപേരെയും ആദ്യം മുതുവുട്ടൂരിലെയും പിന്നീട് തൃശൂരിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. നൗഷാദിന് കഴുത്തിനും കാലിനും കൈക്കും സാരമായി പരിക്കേറ്റിരുന്നു.

Next Story

RELATED STORIES

Share it