Kerala

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു; കൈയില്‍ നിന്ന് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്ന് അമ്മ

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു; കൈയില്‍ നിന്ന് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്ന് അമ്മ
X

കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി ജാബിര്‍ - മുബഷിറ ദമ്പതികളുടെ മകനാണ് മരിച്ചത്. അലന്‍ എന്നാണ് പേര്. കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്ന് അമ്മ പറയുന്നത്. കുഞ്ഞിനെ കുളിപ്പിക്കാന്‍ വേണ്ടി കിണറ്റിന്‍കരയിലേക്ക് പോയപ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് അമ്മയുടെ പ്രതികരണം. കുഞ്ഞ് കിണറ്റില്‍ വീണ് ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പോലിസ് അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.





Next Story

RELATED STORIES

Share it