Kerala

അന്തര്‍ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

കഞ്ചാവ് മൊത്ത വില്‍പ്പനക്കാരനായ മാച്ചേരി ശ്രീപുരം വീട്ടില്‍ കെ രഞ്ജിത്ത്(34), കണ്ണോത്തുംചാല്‍ സ്വദേശിയായ വിപു എന്ന വിപിന്‍(41), കൊറ്റാളി ഇല്ലത്ത് വളപ്പില്‍ കെ വി സനീഷ്(32) എന്നിവരെയാണ് കെഎല്‍ 13 എകെ 4973 മാരുതി കാര്‍ സഹിതം പിടികൂടിയത്.

അന്തര്‍ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍
X

കണ്ണൂര്‍: ഇരിട്ടിക്കു സമീപം കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയില്‍ ഒമ്പത് കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന ലഹരികടത്ത് സംഘം പിടിയില്‍. കഞ്ചാവ് മൊത്ത വില്‍പ്പനക്കാരനായ മാച്ചേരി ശ്രീപുരം വീട്ടില്‍ കെ രഞ്ജിത്ത്(34), കണ്ണോത്തുംചാല്‍ സ്വദേശിയായ വിപു എന്ന വിപിന്‍(41), കൊറ്റാളി ഇല്ലത്ത് വളപ്പില്‍ കെ വി സനീഷ്(32) എന്നിവരെയാണ് കെഎല്‍ 13 എകെ 4973 മാരുതി കാര്‍ സഹിതം പിടികൂടിയത്. ചെറുകിട കഞ്ചാവ് കച്ചവടക്കാരില്‍നിന്നു മുന്‍കൂട്ടി ഓര്‍ഡര്‍ സ്വീകരിച്ച് കിലോക്കണക്കിന് കഞ്ചാവാണ് ഇയാള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കടത്തിക്കൊണ്ടു വരുന്നതെന്ന് എക്‌സൈഎസ് സംഘം അറിയിച്ചു. ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. ഒരുകേസില്‍ ജാമ്യം ലഭിച്ച് ആഴ്ച്ചകള്‍ക്കു മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വന്‍തോതില്‍ ലഹരിക്കടത്ത് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് രഹസ്യ നിരിക്ഷണം നടത്തുന്നിതിനിടെയാണ് സംഘം പിടിയിലായത്. എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്വകാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതിഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗം പി ജലീഷ്, ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡംഗം കെ ബിനീഷ്, എക്‌സൈസ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍ വി കെ ഷിബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി വി ഉജേഷ്, പി ടി ശരത്, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ കെ ഇസ്മായില്‍ തുടങ്ങിയവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ് അറിയിച്ചു. പ്രതികളെ മട്ടന്നൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.



Next Story

RELATED STORIES

Share it