Latest News

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്; മില്ലി മോഹന്‍ കൊട്ടാരത്തില്‍ പ്രസിഡന്റ്

ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്; മില്ലി മോഹന്‍ കൊട്ടാരത്തില്‍ പ്രസിഡന്റ്
X

കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട എല്‍ഡിഎഫ് ആധിപത്യം തകര്‍ത്ത് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ഥി മില്ലി മോഹന്‍ കൊട്ടാരത്തില്‍ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തിനു പുറമെ ജില്ലയിലെ വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും അപ്രതീക്ഷിത ഭരണമാറ്റങ്ങളാണ് ഇത്തവണ ഉണ്ടായത്.

നറുക്കെടുപ്പ് നടന്ന നാലു ഗ്രാമ പഞ്ചായത്തുകളില്‍ രണ്ടിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫും അധികാരത്തിലെത്തി. ഇതില്‍ മൂടാടി പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ തിരുവള്ളൂര്‍ പഞ്ചായത്ത് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. നന്മണ്ട, കോട്ടൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പ് നടന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരിടത്ത് ജനകീയ മുന്നണിയും മറ്റൊരിടത്ത് യുഡിഎഫും ഭരണം പിടിച്ചെടുത്തു.

വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണമാണ് എല്‍ഡിഎഫിന് നഷ്ടമായത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണം 25 വര്‍ഷത്തിനു ശേഷം യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ്-ആര്‍എംപി സഖ്യമായ ജനകീയ മുന്നണി ഇവിടെ അധികാരം നേടി. ആര്‍ജെഡി അംഗത്തിന്റെ വോട്ടു മാറിപ്പോയതാണ് ഭരണമാറ്റത്തിനു കാരണം. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.

Next Story

RELATED STORIES

Share it