ഇടുക്കി മറയൂരില്‍ യുവതിയെ വെടിവച്ചുകൊന്ന സംഭവം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍
യുവതി താമസിച്ചിരുന്ന അതേ കോളനിയിലെ കാളിയപ്പന്‍ (20), മണികണ്ഠന്‍ (19), മാധവന്‍ (18) എന്നിവരെ യഥാക്രമം ഓന്ന് രണ്ട് മൂന്ന് പ്രതികളാക്കിയാണ് മറയൂര്‍ പോലിസ് അറസ്റ്റുചെയ്തത്.

ഇടുക്കി: മറയൂരില്‍ യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. യുവതി താമസിച്ചിരുന്ന അതേ കോളനിയിലെ കാളിയപ്പന്‍ (20), മണികണ്ഠന്‍ (19), മാധവന്‍ (18) എന്നിവരെ യഥാക്രമം ഓന്ന് രണ്ട് മൂന്ന് പ്രതികളാക്കിയാണ് മറയൂര്‍ പോലിസ് അറസ്റ്റുചെയ്തത്. ചന്ദനത്തടി മോഷ്ടിച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതി മണികണ്ഠനെ ഒറ്റുകൊടുത്തെന്ന വിരോധത്താലാണ് മറയൂര്‍ കീഴാന്തൂര്‍ വില്ലേജ് പയസ് നഗര്‍ പാലപ്പെട്ടികുടി ചന്ദ്രിക(34)യെ വെടിവച്ച് കൊന്നത്. ചന്ദ്രികയുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റുചെയ്തത്.

കൊല്ലപ്പെട്ട ചന്ദ്രിക
ഈമാസം 21 ന് രാത്രി 9 മണിക്ക് കീഴാന്തൂര്‍ പയസ് നഗര്‍ കരയില്‍ പാളപ്പെട്ടികുടി സെറ്റില്‍മെന്റില്‍ പുല്ലുകാട് വേളം കണവായി ഭാഗത്തുള്ള പാറപ്പുറത്തുവച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചന്ദ്രികയുടെ സഹോദരിയുടെ മകനായ കാളിയപ്പന്‍ കൈയിലിരുന്ന തോക്കുകൊണ്ട് ചന്ദ്രികയെ പിന്നില്‍നിന്നും വെടിവയ്ക്കുകയായിരുന്നു. പ്രേരണകുറ്റത്തിനും കുറ്റകൃത്യത്തിനു സഹായം നല്‍കിയതുമാണ് രണ്ടും മൂന്നും പ്രതികള്‍ക്കെതിരെയുള്ള കേസ്. വെടിവയ്പ്പ് നടത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് ഇവരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയത്.
RELATED STORIES
പാനായിക്കുളത്തെ എന്‍ ഐഎയും രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന ജഗന്...
2 Oct 2023 10:20 AM GMT2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMT