Kerala

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകം: അമ്മയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. കുട്ടിയുടെ അമ്മ എറണാകുളത്ത് മാനസികരോഗ ചികില്‍സയിലാണ്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക- ശാരീരിക സമ്മര്‍ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍.

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകം: അമ്മയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം
X

ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരേ കേസെടുക്കാന്‍ പോലിസിന് ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. കുട്ടിയുടെ അമ്മ എറണാകുളത്ത് മാനസികരോഗ ചികില്‍സയിലാണ്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക- ശാരീരിക സമ്മര്‍ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

അതേസമയം, ഇളയസഹോദരനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം മുത്തശ്ശി നിലപാടെടുത്തതോടെയാണിത്. ശിശുക്ഷേമസമിതിയുടെ നിര്‍ദേശപ്രകാരം പോലിസ് കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് അച്ഛന്റെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. ഇളയകുട്ടി ഒരുമാസം മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം കഴിയും. ഏഴുവയസ്സുകാരന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെയും അനുമതിയോടെ അമ്മയെയും അനുജനെയും മുത്തശ്ശിയെയും കട്ടപ്പനയിലെ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഗാര്‍ഹിക പീഡനത്തിനിരകളായ സ്ത്രീകള്‍ക്ക് താല്‍ക്കാലിക അഭയം കൊടുക്കുന്ന കേന്ദ്രമാണിത്.

സാധാരണ ഏഴുദിവസം വരെയാണ് ഇവിടെ പാര്‍പ്പിക്കുക. എന്നാല്‍, ഏഴുവയസുകാരന്റെ അനുജനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് അച്ഛന്റെ മാതാപിതാക്കള്‍ സമിതിയെ സമീപിക്കുകയായിരുന്നു. അമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞ കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് കുട്ടിയെ വിട്ടുകൊടുക്കാന്‍ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പോക്‌സോ ചുമത്തി അറസ്റ്റുചെയ്ത അമ്മയുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

Next Story

RELATED STORIES

Share it