Kerala

കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മോഷണക്കേസ് പ്രതികൾ ചാടിപ്പോയി

കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ വേണ്ട സുരക്ഷയില്ലാത്തതാണ് പ്രതികൾ ചാടി പോകാൻ കാരണം.

കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മോഷണക്കേസ്  പ്രതികൾ ചാടിപ്പോയി
X

തിരുവനന്തപുരം: വർക്കല അകത്തുമുറി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മോഷണക്കേസ് പ്രതികൾ ചാടിപ്പോയി. ഇന്ന് രാവിലെയാണ് തീവെട്ടി ബാവു എന്ന ബാബു, മാക്കാൻ വിഷ്ണു എന്നിവരാണ് രക്ഷപെട്ടത്. മാക്കാൻ വിഷ്ണു ഇന്നലേയും ബാബു ഇന്ന് രാവിലേയുമാണ് രക്ഷപ്പെട്ടത്. ബാബുവും വിഷ്ണുവും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ബൈക്കിലെത്തി സ്ത്രീയുടെ മാല അപഹരിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് വിഷ്ണു ഫോർട്ട് പോലിസിൻ്റെ പിടിയിലായത്.

കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ വേണ്ട സുരക്ഷയില്ലാത്തതാണ് പ്രതികൾ ചാടി പോകാൻ കാരണം. ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും ഒരു ജയിൽ നിരീക്ഷണ കേന്ദ്രമാക്കാമെന്നിരിക്കെ അതിന് മുതിരാതെ ഒരു സുരക്ഷയുമില്ലാത്ത സ്ഥലങ്ങളിൽ തടവുകാരെ പാർപ്പിക്കുന്നത് ഇനിയും പ്രതികൾ രക്ഷപ്പെടുന്നതിന് വഴിവെക്കുമെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്.

Next Story

RELATED STORIES

Share it