ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പോകും: കല്യോട്ട് സിപിഎം നോതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്
ജില്ലാ സെക്രട്ടേറിയറ്റംഗം വി പി പി മുസ്തഫ പൊതുയോഗത്തില്‍ തങ്ങളെ ആക്രമിച്ചാല്‍ തിരിച്ച് അതിനേക്കാള്‍ ശക്തിയില്‍ ആക്രമിക്കുമെന്നു ധ്വനിയുള്ള പ്രസംഗമാണ് വ്യാപകമായി പ്രചരിക്കുന്നത്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലയ്ക്കു ഒരുമാസം മുമ്പ് സിപിഎം നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജില്ലാ സെക്രട്ടേറിയറ്റംഗം വി പി പി മുസ്തഫ പൊതുയോഗത്തില്‍ തങ്ങളെ ആക്രമിച്ചാല്‍ തിരിച്ച് അതിനേക്കാള്‍ ശക്തിയില്‍ ആക്രമിക്കുമെന്നു ധ്വനിയുള്ള പ്രസംഗമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ഏഴിന് കല്യോട്ടെ സിപിഎം പരിപാടിയിലാണു വിവാദ പ്രസംഗം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരന്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് രണ്ടാം ദിവസം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായത്. ദീര്‍ഘനേരം പ്രസംഗിച്ച അദ്ദേഹത്തിന്റെ കൊലവിളിയുയര്‍ത്തുന്ന പ്രസക്ത ഭാഗങ്ങള്‍: ''പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനെയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ പകല്‍നേരത്തും മര്‍ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാന്‍ വന്നാല്‍ പാതാളത്തില്‍നിന്ന് റോക്കറ്റുപോലെ സിപിഐഎം കുതിച്ചുകയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിധത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധത്തില്‍ ചിതറിപ്പോകും. അങ്ങനെയൊരു റോക്കറ്റുപോലെ ക്ഷമയുടെ ഈ പാതാളത്തില്‍നിന്ന് തിരിച്ചു ഞങ്ങള്‍ വരാനുള്ള ഇടയുണ്ടാക്കരുത്. അതുകൊണ്ട് കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാനയോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങള്‍ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോ''. വീഡിയോ ദൃശ്യങ്ങള്‍ അന്നുതന്നെ സിപിഎം അനുഭാവികളുടെ ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പ്രസംഗം വിവാദമായിട്ടുണ്ട്.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT