മാളയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഡയമണ്ട് ഉള്‍പ്പടെ 25 ലക്ഷം രൂപയുടെ നഷ്ടം
മാള വലിയപറമ്പ് പള്ളിമുറ്റത്ത് ഡോ. അലു കെ മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഡയമണ്ട് ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടു.
BY APH10 April 2019 3:44 PM GMT

X
APH10 April 2019 3:44 PM GMT
മാള: മാള-ആലുവ റോഡ് അരികില്‍ വലിയപറമ്പില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച. മാള വലിയപറമ്പ് പള്ളിമുറ്റത്ത് ഡോ. അലു കെ മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഡയമണ്ട് ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത് എന്നാണ് കരുതുന്നത്. ബുധനാഴ്ച രാവിലെയെത്തിയ സൂക്ഷിപ്പുകാരനാണ് മുന്‍വശത്തെ വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ടോര്‍ച്ച് കണ്ടെത്തി. വീട്ടിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നതായും അവ്യക്തമായ ചിത്രങ്ങള്‍ പതിഞ്ഞതായും സൂചനയുണ്ട്. വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌കോഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമ കുടുംബസമേതം വിദേശത്താണ്.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT