കണ്ണൂര്‍ വിമാനത്താവളത്തില്‍ ബാഗ് തുറന്ന് മോഷണം
ഖത്തറില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ കണ്ണൂരില്‍ എത്തിയ കടവത്തൂര്‍ മുണ്ടത്തോട് സ്വദേശി അനസ് കിഴക്കയിലിന്റെ സാധനങ്ങളാണ് മോഷണം പോയത്.
BY APH26 Jan 2019 7:35 AM GMT

X
APH26 Jan 2019 7:35 AM GMT
കണ്ണൂര്‍: പുതുതായി ഉദ്ഘാടനം കഴിഞ്ഞ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗ് തുറന്ന് മോഷണം. ഖത്തറില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ കണ്ണൂരില്‍ എത്തിയ കടവത്തൂര്‍ മുണ്ടത്തോട് സ്വദേശി അനസ് കിഴക്കയിലിന്റെ സാധനങ്ങളാണ് മോഷണം പോയത്. മൂന്ന് വാച്ചുകള്‍ നഷ്ടപ്പെട്ടതായി അനസ് പറഞ്ഞു. വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ പൂട്ട് ഇളക്കിയ അവസ്ഥയിലായിരുന്നു. പ്രത്യക്ഷത്തില്‍ കാണാത്ത തരത്തിലായിരുന്നു പൂട്ട് തുറന്നിരിക്കുന്നത്. മോഷ്ടിച്ച വാച്ചിന്റെ ബോക്സുകള്‍ ബാഗില്‍ തന്നെ സൂക്ഷിച്ചിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 11660 രൂപ വിലയുള്ള വാച്ചുകളാണ് നഷ്ടപ്പെട്ടത്. എയര്‍പോര്‍ട്ട് പോലിസിലും എയര്‍ ഇന്ത്യാ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍നിന്ന് കുത്തിയെന്ന്...
12 Aug 2022 6:22 PM GMTവീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
12 Aug 2022 6:15 PM GMTസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ...
12 Aug 2022 5:46 PM GMTത്രിവര്ണപതാകക്കെതിരേ വൈറല്‍ വീഡിയോ: യതി നരസിംഹാനന്ദ് പോലിസ്...
12 Aug 2022 5:38 PM GMTസിപിഎമ്മിന്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയം: വി ഡി സതീശന്
12 Aug 2022 5:35 PM GMTസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍...
12 Aug 2022 5:17 PM GMT