ജനങ്ങളെ ആക്രമിച്ച് മോഷണം; മൂന്നംഗ സംഘം പിടിയില്‍
തൃശൂര്‍ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് വീട്ടില്‍ അനുരാഗ് (20) .കോട്ടയം ഏഴാച്ചേരി കുന്നേല്‍ വീട്ടില്‍ വിഷ്ണു (26), ഓണക്കൂര്‍ അഞ്ചല്‍പ്പെട്ടി ചിറ്റേത്തറ വീട്ടില്‍ ശിവകുമാര്‍ (32) എന്നിവരാണ് പിടിയിലായത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മാല മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവരെന്ന് പോലിസ് പറഞ്ഞു. കൂത്താട്ടുകുളം വെട്ടിമൂടില്‍ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.പ്രതികള്‍ ആനപ്പാപ്പാന്മാരും, സഹായികളും ആയതിനാല്‍ പാപ്പാന്‍ റൈഡേഴ്‌സ് എന്ന പേരിലായിരുന്നു ഓപ്പറേഷന്‍.

കൊച്ചി: ജനങ്ങളെ ആക്രമിച്ച് മോഷണം നടത്തുന്ന നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ പോലിസ് പിടിയില്‍. സംഘാംഗങ്ങളായ തൃശൂര്‍ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് വീട്ടില്‍ അനുരാഗ് (20) .കോട്ടയം ഏഴാച്ചേരി കുന്നേല്‍ വീട്ടില്‍ വിഷ്ണു (26), ഓണക്കൂര്‍ അഞ്ചല്‍പ്പെട്ടി ചിറ്റേത്തറ വീട്ടില്‍ ശിവകുമാര്‍ (32) എന്നിവരാണ് പിടിയിലായത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മാല മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവരെന്ന് പോലിസ് പറഞ്ഞു. കൂത്താട്ടുകുളം വെട്ടിമൂടില്‍ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. തൃപ്പൂണിത്തുറയില്‍ നിന്നും മോഷ്ടിച്ച ബൈക്കിലും, പ്രതികളിലൊരാളുടെ കാറിലും കറങ്ങി നടന്നാണ് ആക്രമണവും മോഷണവും നടത്തിയിരുന്നത്. പ്രതികള്‍ ആനപ്പാപ്പാന്മാരും, സഹായികളും ആയതിനാല്‍ പാപ്പാന്‍ റൈഡേഴ്‌സ് എന്ന പേരിലായിരുന്നു ഓപ്പറേഷന്‍. വിവിധ കേസുകളില്‍ പ്രതികളായ ഇവര്‍ ജയിലില്‍ വച്ചാണ് പരിചയപ്പെടുന്നത്. പുറത്തിറങ്ങിയ ശേഷം മോഷണത്തില്‍ സജീവമാവുകയായിരുന്നു. ആനപ്പാപ്പാനായ ശിവന്റെ വീട്ടില്‍ വച്ചാണ് സംഘം മോഷണം ആസൂത്രണം ചെയ്തിരുന്നത്.
മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്. ഇങ്ങനെ കിട്ടുന്ന തുക ആര്‍ഭാട ജീവിതത്തിനും ലഹരി മരുന്നുകള്‍ വാങ്ങുന്നതിനും ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം പ്രതികള്‍ നടത്തിയ ആക്രമണത്തില്‍ 7 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത് .മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണത്തിലേറെയും കൂത്താട്ടുകുളത്തെ ഒരു സ്വര്‍ണ്ണക്കടയിലാണ് വിറ്റിട്ടുള്ളത്. ഇവരുടെ സഹായികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പോലിസ് വ്യക്തമാക്കി. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍മാരായ കെ ആര്‍ മോഹന്‍ദാസ്, ജയപ്രസാദ്, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
ധാര്മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTദുരന്തങ്ങള് മറക്കുമെങ്കിലും ഹീറോകളെ മറക്കാനിടയില്ല
15 May 2023 2:42 PM GMTകൊടുക്കുമ്പോഴാണ് സന്തോഷം
8 May 2023 3:03 AM GMTനോമ്പുകാലം പഠിപ്പിച്ചതൊന്നും ചെറിയ കാര്യമല്ല
24 April 2023 9:36 AM GMTമറ്റുള്ളവരുടെ നന്മ കൊതിക്കണമെങ്കില് സ്വാര്ത്ഥത വെടിയണം
13 March 2023 4:20 PM GMTദേഷ്യവും ഒരു വികാരമാണ്, അവഗണിക്കാനാവില്ല
7 March 2023 9:17 AM GMT