സുഹൃത്തുക്കള്‍ക്കൊപ്പം പുഴയോരത്തിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയോരത്തിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു

തലശ്ശേരി: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയോരത്ത് ഇരിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു. ധര്‍മടം പാലയാട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിന് സമീപം സാഫല്യത്തില്‍ പ്രബിലേഷ്(24) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. പ്രബിലേഷിനോടൊപ്പമുണ്ടായ സുഹൃത്ത് അപ്പു എന്ന ആദര്‍ശിനു(25) പൊള്ളലേല്‍ക്കുകയും ചെയ്തു. മിന്നലേറ്റ് ദേഹമാസകലം കരുവാളിച്ച നിലയില്‍ നിലത്തുവീണ ഇരുവരെയും ഉടന്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രബിലേഷ് മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ആദര്‍ശ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മേലൂരിലെ കേളംകണ്ടി പ്രകാശന്റെയും അണ്ടലൂര്‍ താഴെക്കാവ് അംഗന്‍വാടിയിലെ ജീവനക്കാരി ബിന്ദുവിന്റെയും മകനാണ് പ്രബിലേഷ്. സഹോദരി: പ്രവ്യ. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.RELATED STORIES

Share it
Top