Kerala

മല്‍സ്യബന്ധനത്തിനിടെ കടലില്‍വീണ് തൊഴിലാളിയെ കാണാതായി

എറിയാട് ചന്തക്ക് പടിഞ്ഞാറ് കാര്യേഴത്ത് സുധിയെയാണ് (42) കാണാതായത്.

മല്‍സ്യബന്ധനത്തിനിടെ കടലില്‍വീണ് തൊഴിലാളിയെ കാണാതായി
X

തൃശൂര്‍: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് തൊഴിലാളിയെ കാണാതായി. എറിയാട് ചന്തക്ക് പടിഞ്ഞാറ് കാര്യേഴത്ത് സുധിയെയാണ് (42) കാണാതായത്. മീന്‍പിടിക്കുന്നതിനിടെ 'നൂറുല്‍ ഹുദ'ഫൈബര്‍ വള്ളത്തിലെ തൊഴിലാളിയായ സുധി വള്ളത്തില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു.

അഴീക്കോട് തീരദേശ പോലിസും മത്സ്യ വകുപ്പിന്റെ സുരക്ഷാ ബോട്ടും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിവരുന്നു. കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it