Kerala

ഒരാടം പാലം മാനത്ത് മംഗലംബൈപ്പാസ്; സ്പീക്കര്‍ പ്രത്യേക യോഗം വിളിച്ചു

ഓരാടം പാലം മാനത്ത് മംഗലം ബൈപാസ് യാഥാര്‍ത്ഥ്യമാക്കാന്‍ 6 മാസം മുമ്പ് തിരുവനന്തപുരത്ത് സ്പീക്കറുടെ ചേമ്പറില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

ഒരാടം പാലം മാനത്ത് മംഗലംബൈപ്പാസ്; സ്പീക്കര്‍ പ്രത്യേക യോഗം വിളിച്ചു
X

പെരിന്തല്‍മണ്ണ: ഒരാടം പാലം മാനത്ത് മംഗലം ബൈപാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മലപ്പുറത്ത് ജില്ലാ കലക്ടറുടെ ചേമ്പറില്‍ പ്രത്യക യോഗം വിളിച്ചു. നവംബര്‍ 23 ശനിയാഴ്ച 12 മണിക്കാണ് ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

ഓരാടം പാലം മാനത്ത് മംഗലം ബൈപാസ് യാഥാര്‍ത്ഥ്യമാക്കാന്‍ 6 മാസം മുമ്പ് തിരുവനന്തപുരത്ത് സ്പീക്കറുടെ ചേമ്പറില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. റോഡ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കുന്ന പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാനാണ് ആ യോഗത്തില്‍ തീരുമാനിച്ചത് .എന്നാല്‍ ഈ കാര്യത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. ഈ കാര്യം ചൂണ്ടി കാട്ടി പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കേന്ദ്രത്തിന്റെ പ്രത്യേക യോഗം സ്പീക്കര്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്.

യോഗത്തില്‍ സ്പീക്കര്‍ക്കും കലക്ടര്‍ക്കും പുറമെ മഞ്ഞളാംകുഴി അലി എം.എല്‍, എ, ടി.എ അഹമ്മദ് കബീര്‍ എം.എല്‍ എ, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കേശവന്‍, പിഡബ്ല്യു ഡി റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it