Kerala

പോലിസുകാരുടെ തൊപ്പി മാറുന്നു

പോലിസുകാരുടെ തൊപ്പി മാറുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസുകാരുടെ തൊപ്പി മാറുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്ന തൊപ്പി ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പോലിസ് സംഘടനകള്‍ ഡിജിപിക്ക് മുന്നില്‍ അവതരിപ്പിച്ചതിനാലാണ് ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമായത്. ഇതോടെയാണ് ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവില്‍ പോലിസ് ഓഫിസര്‍ മുതല്‍ സിഐ വരെയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഡിജിപി തത്വത്തില്‍ അനുമതി നല്‍കി.

സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും. എന്നാല്‍ പാസിങ് ഔട്ട്, വിഐപി സന്ദര്‍ശനം, ഔദ്യോഗിക ചടങ്ങുകള്‍ എന്നീ സമയങ്ങളില്‍ ഇപ്പോള്‍ ധരിക്കുന്ന തൊപ്പി തന്നെ ഉപയോഗിക്കണം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

ക്രമസമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന തൊപ്പി സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നും, യാത്രകളിലും ചൂട് കാലാവസ്ഥയിലും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു എന്ന് െ്രെഡവര്‍മാര്‍ ഉള്‍പ്പെടെ പരാതി ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it