മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
ലോറിയുടെ ക്യാബിനുളളില്‍ കുടുങ്ങിയ മറ്റൊരാളെ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം.
BY SRF18 Aug 2022 2:03 PM GMT
X
SRF18 Aug 2022 2:03 PM GMT
തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയുടെ ക്യാബിനുളളില്‍ കുടുങ്ങിയ മറ്റൊരാളെ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് റബ്ബര്‍പാലുമായി പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിലുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാള്‍ ഡ്രൈവറാണെന്നാണ് സൂചന. പരിക്കേറ്റ മറ്റേയാളുടെ നില ഗുരുതരമാണ്.
നിരത്തില്‍ നിന്നും 40 അടി താഴ്ചയിലേക്കാണ് ലോറി വീണത്. മുക്കാല്‍ മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുക്കാനായത്. അപകടത്തില്‍ ലോറിയുടെ ക്യാബിന്‍ പൂര്‍ണമായി തകര്‍ന്നു.
Next Story
RELATED STORIES
ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTഎഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച: മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ...
10 Sep 2024 3:04 PM GMTഎഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ച മുഖ്യമന്ത്രിക്കു വേണ്ടി;...
10 Sep 2024 6:08 AM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMTപിണറായി ആഭ്യന്തര വകുപ്പ് ഒഴിയുക; തിങ്കളാഴ്ച സെക്രട്ടേറിയേറ്റിലേക്കും...
6 Sep 2024 11:27 AM GMTപോലിസ് ഉന്നതരുടെ ബലാല്‍സംഗം: യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ...
6 Sep 2024 5:00 AM GMT