Kerala

ആന്‍ലിയയുടെ കൊലപാതകികളെ രക്ഷിക്കാന്‍ യുവവൈദികന്‍ കള്ളമൊഴി നല്‍കിയെന്ന് പിതാവ്‌

തന്റെ മകളുടെ മരണം ആത്മഹത്യയാക്കി മാറ്റാനാണ് ജസ്റ്റിനും കൂട്ടാളികളും ശ്രമിച്ചത്

ആന്‍ലിയയുടെ കൊലപാതകികളെ രക്ഷിക്കാന്‍ യുവവൈദികന്‍ കള്ളമൊഴി നല്‍കിയെന്ന് പിതാവ്‌
X

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട എറണാകുളം സ്വദേശി ആന്‍ലിയയുടെ കൊലപാതകികളെ രക്ഷപ്പെടുത്താന്‍ യുവവൈദികന്‍ കൂട്ടുനിന്നെന്ന ആരോപണവുമായി മരണപ്പെട്ട ആന്‍ലിയയുടെ പിതാവ് അജി പാറയക്കലും കുടുംബവും രംഗത്ത്.കേസില്‍ പ്രതിചേര്‍ത്ത് കഴിഞ്ഞ ദിവസം ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി ഇയാളെ റിമാന്റു ചെയ്തിരിക്കുകയാണ്. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വൈദികനെതിരെ ആരോപണവുമായി ആന്‍ലിയയുടെ പിതാവ് രംഗത്ത് വന്നത്. ജസ്റ്റിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഈ യുവ വൈദികന്‍ നേരത്തെ കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് മുന്നില്‍ കള്ള മൊഴി നല്‍കിയെന്നും ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണ സംഘം ഏറെക്കാലം ജസ്റ്റിനെ സംരക്ഷിച്ചതെന്നും അജി ആരോപിച്ചു. ആന്‍ലിയയുടെ വിവാഹം നടത്തിയതും ഒടൂവില്‍ സംസ്‌കാര ശ്രൂശുഷ നടത്തിയതുമെല്ലാം ഈ വൈദികനായിരുന്നു. തങ്ങള്‍ക്കൊപ്പം നിന്നിരുന്ന വൈദികന്‍ പിന്നീട് കൊലപാതകിക്കൊപ്പം കൂടി പോലീസിനു മുന്നില്‍ കള്ളമൊഴി നല്‍കുകയായിരുന്നുവെന്നും അജി പാറയക്ക്ല്‍ ആരോപിച്ചു.കഴിഞ്ഞ വര്‍ഷം ആഗസ്ത് 25 ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആന്‍ലിയയെ കാണാതായി എന്ന്് പറഞ്ഞ് ഭര്‍ത്താവ് ജസ്റ്റിന്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ 28 ന് ആന്‍ലിയയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ ആലുവ പുഴയില്‍ നിന്നും കണ്ടെടുത്തു. എംഎസ് സി നേഴ്‌സിംഗ് ഡിസ്റ്റന്‍സ് കോഴ്‌സായി എടുത്തിരുന്ന ആന്‍ലിയയെ പരീക്ഷ എഴുതാനായി ബാംഗ്ലൂര്‍ക്ക് തീവണ്ടിയില്‍ കയറ്റി വിട്ടുവെന്നായിരുന്നു ഭര്‍ത്താവ് ജസ്റ്റിന്‍ ആദ്യം പോലീസില്‍ മൊഴി നല്‍കിയിരുന്നത്.ഈ വിവരം ജസ്റ്റിന്‍ ആന്‍ലിയയെയുടെ മാതാപിതാക്കളായ തങ്ങളെ അറിയിച്ചില്ലെന്നും അജി പറഞ്ഞു.ആന്‍ലിയയുടെ സംസക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ജസ്റ്റിനോ വീട്ടുകാരോ വന്നില്ല.എന്നു മാത്രമല്ല ആന്‍ലിയയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പോലും അമ്മയെ അവസാനമായി കാണാന്‍ അവര്‍ അനുവദിച്ചില്ല. ഭര്‍ത്താവ് ജസറ്റിന്റെ വഴിപിഴച്ച ജീവിതവും മറ്റു സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധവും ആന്‍ലിയ കണ്ടുപിടിച്ചതുമുതലാണ് ആന്‍ലിയയെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നും പിതാവ് അജി പറഞ്ഞു.തന്നെ ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ആന്‍ലിയ പലതവണ പറഞ്ഞിട്ടുണ്ടെന്നും പിതാവ് അജി പറഞ്ഞു.

തന്റെ മകളുടെ മരണം ആത്മഹത്യയാക്കി മാറ്റാനാണ് ജസ്റ്റിനും കൂട്ടാളികളും ശ്രമിച്ചത്. അതിനായി തങ്ങളുമായി അടുപ്പമുണ്ടായിരുന്ന യുവ വൈദികനും കൂട്ടു നിന്നു. അദ്ദേഹം നല്‍കിയ കള്ളമൊഴിയാണ് ഭര്‍ത്താവ് ജസ്റ്റിന്റെ അറസ്റ്റ് ഇത്രനാളും വൈകിയതെന്നും അജി ആരോപിച്ചു.തന്റെ മകളുടെ മരണത്തില്‍ ഈ യുവ വൈദികനുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസിന്റെ അന്വേഷണം ഏറ്റെടുത്തിരിക്കുന്ന ക്രൈംബ്രാഞ്ചിനോടും ഈ വിവരം പറയുമെന്നും അജി പാറയക്കല്‍ പറഞ്ഞു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതോടെയാണ് ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങിയത്. ഇതിന് പിന്നാലെ അനുനയ ശ്രമങ്ങളുമായി യുവവൈദികനെത്തിയെങ്കിലും വഴങ്ങിയില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്് വൈദികനെതിരെ പരാതി നല്‍കിയാതായും അജി പാറയ്ക്കല്‍ പറഞ്ഞു.ഇപ്പോള്‍ തന്റെ മകളുടെ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത് എന്നാല്‍ ജസ്റ്റിന്‍ മാത്രമല്ല ഇതിനു പിന്നിലുള്ള മുഴുവന്‍ പ്രതികളെയും വെളിച്ചത്തുകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അജി പാറയക്കല്‍ പറഞ്ഞു.




Next Story

RELATED STORIES

Share it