Kerala

കിണറ്റില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കഴിഞ്ഞ ഞായറാഴ്ചയാണ് തളിക്കാവ് റോഡിലെ കമല ഇന്റര്‍നാഷനല്‍ ഹോട്ടല്‍ സമുച്ചയത്തിന്റെ പിറകുവശത്തെ കിണറ്റില്‍ നിന്നു അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്

കിണറ്റില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
X

കണ്ണൂര്‍: നഗരമധ്യത്തിലെ ഹോട്ടല്‍ സമുച്ഛയത്തിലെ കിണറില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. താഴെ ചൊവ്വ തെഴുക്കില്‍ പീടിക സ്‌നേഹതീരം അമ്പാടി റോഡില്‍ ജയചന്ദ്രന്‍-സുമ ദമ്പതികളുടെ മകന്‍ ജിതിന്‍ ജയചന്ദ്ര(22)നാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് തളിക്കാവ് റോഡിലെ കമല ഇന്റര്‍നാഷനല്‍ ഹോട്ടല്‍ സമുച്ചയത്തിന്റെ പിറകുവശത്തെ കിണറ്റില്‍ നിന്നു അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണ്‍, ഇരുചക്ര വാഹനത്തിന്റെ കീ, ചെരിപ്പ് എന്നിവ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഒരു വര്‍ഷത്തോളമായി യുവാവിനെ കാണാതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ജിതിന്റെ ബൈക്ക് താളിക്കാവില്‍ നിന്നു കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യം പോലിസിനു സ്ഥിരീകരിക്കാനായിട്ടില്ല.




Next Story

RELATED STORIES

Share it