Latest News

ലാന്‍ഡ് ക്രൂയിസര്‍ നിരയില്‍ പുതിയ മിഡ്‌സൈസ് എസ്‌യുവി

ലാന്‍ഡ് ക്രൂയിസര്‍ നിരയില്‍ പുതിയ മിഡ്‌സൈസ് എസ്‌യുവി
X

മുംബൈ: ലാന്‍ഡ് ക്രൂയിസര്‍ എന്ന ഐതിഹാസിക മോഡല്‍ നിരയില്‍ പുതിയൊരു മിഡ്‌സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാന്‍ ടൊയോട്ട തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച 'ലാന്‍ഡ് ക്രൂയിസര്‍ സേ' കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പായിരിക്കും പുതിയ വാഹനം. പരമ്പരാഗത ലാന്‍ഡ് ക്രൂയിസര്‍ മോഡലുകളില്‍ ഉപയോഗിക്കുന്ന ബോഡി ഓണ്‍ഫ്രെയിം ഘടനയ്ക്ക് പകരം, ആധുനിക മോണോകോക്ക് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവി നിര്‍മ്മിക്കുക. ഇതോടെ നഗരയാത്രകള്‍ക്കും ദൈനംദിന ഉപയോഗത്തിനും കൂടുതല്‍ സുഖ സൗകര്യങ്ങള്‍ നല്‍കുന്ന ഒരു പ്രീമിയം എസ്‌യുവിയായിരിക്കും പുതിയ മോഡല്‍.

ടൊയോട്ടയുടെ വരാനിരിക്കുന്ന അറിനെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാവും വാഹനം രൂപകല്‍പ്പന ചെയ്യുക. സോഫ്റ്റ്‌വെയര്‍ ഡിഫൈന്‍ഡ് വെഹിക്കിളായതിനാല്‍ ഓവര്‍ദിഎയര്‍ അപ്‌ഡേറ്റുകള്‍ വഴി വാഹനത്തിലെ ഫീച്ചറുകള്‍ കാലാനുസൃതമായി മെച്ചപ്പെടുത്താന്‍ കഴിയും. പൂര്‍ണ ഇലക്ട്രിക് (ബിഇവി), ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് വാഹനം പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ടൊയോട്ടയുടെ അടുത്ത തലമുറ ഡയറക്റ്റ്4 ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും പുതിയ എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയേക്കും. ഏകദേശം 4.4 മീറ്റര്‍ നീളമുള്ള മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലായിരിക്കും വാഹനത്തിന്റെ സ്ഥാനം. കണ്‍സെപ്റ്റ് പതിപ്പില്‍ മൂന്നു നിര സീറ്റുകളാണ് ഉണ്ടായിരുന്നത്. വിപണിയില്‍ നിലവിലുള്ള ലാന്‍ഡ് ക്രൂയിസര്‍ 300നു താഴെയായിരിക്കും ഈ പുതിയ മോഡലിന്റെ സ്ഥാനം. സ്ലീക്ക് രൂപകല്‍പ്പനയും ആധുനിക സാങ്കേതിക സൗകര്യങ്ങളും പ്രധാന ആകര്‍ഷണങ്ങളായിരിക്കും.

അതേസമയം, ലാന്‍ഡ് ക്രൂയിസര്‍ നിരയിലെ ഏറ്റവും ചെറിയ മോഡലായ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെ 2026 ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ലാന്‍ഡ് ക്രൂയിസറിന്റെ കരുത്തും പാരമ്പര്യവും ആഗ്രഹിക്കുന്നതോടൊപ്പം, നഗരയാത്രകള്‍ക്ക് അനുയോജ്യമായ ആഡംബര എസ്‌യുവി തേടുന്ന ഉപഭോക്താക്കളെയാണ് ടൊയോട്ടയുടെ പുതിയ നീക്കം ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it