തീരദേശപോലിസിന്റെ ബോട്ടുകളുടെ അറ്റകുറ്റപ്പണി ഇനി കൊച്ചി കപ്പല്‍ ശാലയില്‍
ഇതിലൂടെ 18 തീരദേശ പോലിസ് സ്റ്റേഷനുകളിലെ 23 തീരദേശ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണികളും നടത്തിപ്പും കൊച്ചി കപ്പല്‍ശാല ഏറ്റെടുത്തു.

കൊച്ചി: കപ്പല്‍ശാല കേരള തീരദേശ പോലിസുമായി കരാറില്‍ ഒപ്പുവച്ചു.അഞ്ചു വര്‍ഷത്തെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറിലാണ് കൊച്ചി കപ്പല്‍ശാലയും തീരദേശ പോലിസും തമ്മില്‍വച്ചിരിക്കുന്നത്. ഇതിലൂടെ 18 തീരദേശ പോലിസ് സ്റ്റേഷനുകളിലെ 23 തീരദേശ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണികളും നടത്തിപ്പും കൊച്ചി കപ്പല്‍ശാല ഏറ്റെടുത്തു. ഈ ഉടമ്പടിയിലുടെ കേരള തീരദേശ പോലിസ് സേനക്ക് ആസ്തികള്‍ പ്രവര്‍ത്തനസജ്ജമാക്കാനും തകരാറുകര്‍ കൂടാതെ ബോട്ടുകളെ നിലനിര്‍ത്താനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായരുടെ സാന്നിധ്യത്തില്‍ കൊച്ചി കപ്പല്‍ശാല ജനറല്‍ മാനേജര്‍ (കപ്പല്‍ അറ്റകുറ്റപ്പണികള്‍) കെ എന്‍ ശ്രീജിത്തും തീരദേശ മേഖല സെക്യൂരിറ്റി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ പി ഫിലിപ്പും വാര്‍ഷിക മെയിന്റനന്‍സ് കരാറില്‍ ഒപ്പുവച്ചു. പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് സാഖറെ കൊച്ചിന്‍ കപ്പല്‍ശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേരള പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെുത്തു.
RELATED STORIES
സിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMT