Kerala

പ്രഫ. കമാല്‍പാഷയെ കോഴിക്കോട് നഗരം അനുസ്മരിച്ചു

പ്രഫ. കമാല്‍ പാഷയുടെ സ്മരണ സമൂഹത്തില്‍ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം നിര്‍മിക്കാനും യോഗം തീരുമാനിച്ചു.

പ്രഫ. കമാല്‍പാഷയെ കോഴിക്കോട് നഗരം അനുസ്മരിച്ചു
X

കോഴിക്കോട്: അന്തരിച്ച പ്രമുഖ ചരിത്രകാരനും ഇസ്ലാമിക പണ്ഡിതനും തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ മുന്‍ ചരിത്ര വിഭാഗം തലവനുമായിരുന്ന കമാല്‍ പാഷയെ കോഴിക്കോട് നഗരം അനുസ്മരിച്ചു.

ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ നടന്ന പരിപാടിയില്‍ ഡോ. എ ഐ റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ സി പി അബൂബക്കര്‍, പ്രഫ. പി കോയ, എന്‍ എം അബ്ദുറഹിമാന്‍, ടി ടി മുഹമ്മദ് കുട്ടി, ഡോ. ശുഹൈബ് റിയാലു, പി കെ സൂപ്പി, പി ടി കുഞ്ഞാലി, ഡോ. എ ഐ വിലായത്തുള്ള, കെ പി ഒ റഹ്മത്തുല്ല, ഡോ. ഔസാഫ് അഹ്‌സന്‍, റസൂല്‍ ഗഫൂര്‍, ഡോ. എ എ ഹലീം, റഷീദ് ഉമരി, ഹിശാം പാശ, ഫായിസ് മുഹമ്മദ്, ലസിത അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രഫ. കമാല്‍ പാഷയുടെ സ്മരണ സമൂഹത്തില്‍ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം നിര്‍മിക്കാനും യോഗം തീരുമാനിച്ചു.

Next Story

RELATED STORIES

Share it