Kerala

സിപിഎമ്മിന്റെ ബിജെപി വിരോധം കാപട്യമെന്ന് വീണ്ടും തെളിഞ്ഞു: രമേശ് ചെന്നിത്തല

ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന പഴയ നിലപാടില്‍ ചെറിയമാറ്റം വരുത്താന്‍ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയ്യാറായത് പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും ഇപ്പോഴും മോദിയെയും ബിജെപിയെയും അലോസരപ്പെടുത്തുന്ന ഒരു കാര്യവും തങ്ങള്‍ ചെയ്യില്ലെന്ന ദൃഢനിശ്ചയത്തിലാണ് സിപിഎം അഖിലേന്ത്യാ നേതൃത്വമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ ബിജെപി വിരോധം കാപട്യമെന്ന് വീണ്ടും തെളിഞ്ഞു: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ ദേശീയ കൂട്ടായ്മയില്‍നിന്ന് മാറിനിന്നതോടെ സിപിഎമ്മിന്റെ ബിജെപി വിരോധം വെറും കാപട്യമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയോടും നരേന്ദ്രമോദിയോടുമുള്ള വിധേയത്വം ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനം കൂടിയാണ് ഈ വിട്ടുനില്‍ക്കല്‍.

ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന പഴയ നിലപാടില്‍ ചെറിയമാറ്റം വരുത്താന്‍ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയ്യാറായത് പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും ഇപ്പോഴും മോദിയെയും ബിജെപിയെയും അലോസരപ്പെടുത്തുന്ന ഒരു കാര്യവും തങ്ങള്‍ ചെയ്യില്ലെന്ന ദൃഢനിശ്ചയത്തിലാണ് സിപിഎം അഖിലേന്ത്യാ നേതൃത്വമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ബിജെപി വിരുദ്ധ നീക്കത്തെ എന്നും പിന്നില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്.

അടുത്തുനടന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. അതില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ നിയോജക മണ്ഡലങ്ങളില്‍ ബിജെപിയെ തറപറ്റിക്കാന്‍ കഴിയുമായിരുന്നു. ബിജെപി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ മതേതര കൂട്ടായ്മയ്‌ക്കേ കഴിയൂ എന്നിരിക്കെ അതിനെ ദുര്‍ബലപ്പെടുത്താനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് കാലവും ചരിത്രവും മാപ്പുനല്‍കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it