Kerala

താനൂര്‍ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം

ഒക്ടോബര്‍ 24ന് രാത്രിയിലാണ് അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ ഇസഹാക്ക് വെട്ടേറ്റ് മരിച്ചത്. അടുത്ത ദിവസം തന്നെ മൂന്നുപേരെ പോലിസ് പിടികൂടിയിരുന്നു. കേസില്‍ ഏഴുപേര്‍ ഇതിനകം അറസ്റ്റിലായി.

താനൂര്‍ കൊലപാതകം:  അന്വേഷണത്തിന് പ്രത്യേക സംഘം
X

താനൂര്‍: അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍ വി അബ്ദുല്‍ ഖാദറിന്. താനൂര്‍ സിഐ ജസ്റ്റിന്‍ ജോണിന് പുറമേ പെരുമ്പടപ്പ് സിഐ ബിജു, ചെര്‍പ്പുളശ്ശേരി സി ഐ പ്രമോദ്, കുന്നംകുളം സിഐ കെ ജി സുരേഷ് എന്നിവരടങ്ങുന്ന 17 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ഒക്ടോബര്‍ 24ന് രാത്രിയിലാണ് അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ ഇസഹാക്ക് വെട്ടേറ്റ് മരിച്ചത്. അടുത്ത ദിവസം തന്നെ മൂന്നുപേരെ പോലിസ് പിടികൂടിയിരുന്നു. കേസില്‍ ഏഴുപേര്‍ ഇതിനകം അറസ്റ്റിലായി. രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്നും, പിടികൂടിയ നാലു പേരെ തെളിവെടുപ്പിനായി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നും താനൂര്‍ സിഐ ജസ്റ്റിന്‍ ജോണ്‍ പറഞ്ഞു.

മാര്‍ച്ച് നാലിന് ലീഗ് പ്രവര്‍ത്തകര്‍ വെട്ടി പരിക്കേല്‍പ്പിച്ച കെ പി ഷംസുവിന്റെ സഹോദരങ്ങളാണ് പിടിയിലായവരില്‍ രണ്ടുപേര്‍. ഷംസുവിനൊപ്പം വെട്ടേറ്റ ഷഹദാദ്, അതേ ആക്രമത്തില്‍ പരിക്കേറ്റ മുസ്തഫയുടെ മകന്‍ മഷ്ഹൂദ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it