Kerala

ജിഎസ്ടി പിഴ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്

സാങ്കേതിക തകരാറുകള്‍ മുലം 2017-18 വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ്തുത റിട്ടേണും ഓഡിറ്റ് റിപോര്‍ട്ടും ഫയല്‍ ചെയാന്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ സമയം അനുവദിക്കണം.സാങ്കേതിക കാരണങ്ങളാല്‍ അന്തിമ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വിട്ടു പോയ വ്യാപാരം അവസാനിപ്പിച്ചവര്‍ക്ക് ഒരവസരം കൂടി നല്‍കണമെന്നും ഭീമമായ പിഴ നടപടികള്‍ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജിഎസ്ടി പിഴ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്
X

കൊച്ചി :ജിഎസ്ടി സര്‍വറിലെ തകരാര്‍ പരിഹരിക്കണമെന്നും അതുവരെ പിഴ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. എം ഗണേശന്‍ പെരിന്തല്‍മണ്ണ.ഈമാസം 31-ന് വിരമിക്കുന്ന സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവുവിന് ഫെഡറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക തകരാറുകള്‍ മുലം 2017-18 വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ്തുത റിട്ടേണും ഓഡിറ്റ് റിപോര്‍ട്ടും ഫയല്‍ ചെയാന്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു തരണമെന്നും അദ്ദേഹം ആവശ്യപെട്ടു.

സാങ്കേതിക കാരണങ്ങളാല്‍ അന്തിമ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വിട്ടു പോയ വ്യാപാരം അവസാനിപ്പിച്ചവര്‍ക്ക് ഒരവസരം കൂടി നല്‍കണമെന്നും ഭീമമായ പിഴ നടപടികള്‍ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 2016-മുതല്‍ ജിഎസ്ടി കേരളത്തില്‍ നടപ്പിലാക്കിയതിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ മികച്ച സേവനമാണ് നാഗേശ്വര റാവു നിര്‍വ്വഹിച്ചതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം ഫസലുദ്ദീന്‍ പറഞ്ഞു. ഹൈദരാബാദ് തന്റെ ജന്മദേശമാണെന്നും കേരളം തന്റെ രണ്ടാം വീടാണെന്നും കേരളത്തെ അത്രമേല്‍ സ്നേഹിക്കുന്നു എന്നും പുല്ലേല നാഗേശ്വര റാവു പറഞ്ഞു.ജിഎസ്ടിയില്‍ ഇനിയും ഒരു പാട് മാറ്റങ്ങള്‍ കൊണ്ടുവരാനുണ്ടെന്നും ഉടന്‍ തന്നെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കിരണ്‍ കോട്ടയം, വി എന്‍ അനില്‍ പാലക്കാട്, പിആര്‍ഒ മധു സംസാരിച്ചു.

Next Story

RELATED STORIES

Share it