വി ടി രമയെ പോലിസ് അറസ്റ്റുചെയ്ത് നീക്കി; പകരം കൃഷ്ണദാസ് നിരാഹാരം തുടങ്ങി
പകരം ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് നിരാഹാരം തുടരും. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രമയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇന്നലെയും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

തിരുവനന്തപുരം: പത്തുദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിവന്ന മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി ടി രമയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പോലിസ് അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് നിരാഹാരം തുടരും. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രമയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇന്നലെയും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വഴങ്ങാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റുചെയ്ത് നീക്കിയത്. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല യുവതീ പ്രവേശനത്തിനെതിരേ 47 ദിവസങ്ങളിലായി ആറുപേരാണ് നിരാഹാരസമരം നടത്തിയത്.
നാളെ വൈകുന്നേരത്തോടെ ഭക്തരുടെ ശബരിമല ദര്‍ശനം അവസാനിക്കുന്നതോടെ 20ന് സമരം അവസാനിപ്പിക്കാനാണ് കര്‍മസമിതിയുടെ തീരുമാനം. എ എന്‍ രാധാകൃഷ്ണനാണ് നിരാഹാരസമരത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് ശോഭാസുരേന്ദ്രന്‍, കെ ശിവരാജന്‍, വി ടി വേലായുധന്‍, എ എന്‍ രാധാകൃഷണന്‍ തുടങ്ങിയവര്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു.
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT