Kerala

കര്‍ദിനാളിനെതിരെ വ്യാജ രേഖ: എറണാകുളം- അങ്കമാലി അതിരൂപത നേതൃത്വത്തിനെതിരെ സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് അദ്ദേഹം മേലധ്യക്ഷനായ പള്ളികളില്‍ വിശദീകരണ കൂറിപ്പ് വായിച്ചത് നിര്‍ഭാഗ്യകരം.വ്യാജരേഖയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വം നടത്തിയ വാര്‍ത്താ സമ്മേളനവും ഞായറാഴ്ച പള്ളികളില്‍ വായിക്കാന്‍ നല്‍കിയ വിശദീകരണകുറിപ്പും ഉത്തരവാദിത്വപ്പെട്ടവര്‍ വസ്തുനിഷ്്ഠമായി വിലയിരുത്തണം

കര്‍ദിനാളിനെതിരെ വ്യാജ രേഖ: എറണാകുളം- അങ്കമാലി അതിരൂപത നേതൃത്വത്തിനെതിരെ സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍
X

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ എറണാകുളം അങ്കമാലി അതിരൂപത നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍.സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് അദ്ദേഹം മേലധ്യക്ഷനായ പള്ളികളില്‍ വിശദീകരണ കൂറിപ്പ് വായിച്ചത് നിര്‍ഭാഗ്യകരമാണെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.വ്യാജരേഖയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വം നടത്തിയ വാര്‍ത്താ സമ്മേളനവും ഞായറാഴ്ച പള്ളികളില്‍ വായിക്കാന്‍ നല്‍കിയ വിശദീകരണകുറിപ്പും ഉത്തരവാദിത്വപ്പെട്ടവര്‍ വസ്തുനിഷ്്ഠമായി വിലയിരുത്തണം.2019 ജനുവരിയില്‍ സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനപ്രകാരം മേജര്‍ ആര്‍ച് ബിഷപ് നല്‍കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്ന സഭാപരമായ അച്ചടക്കം പാലിക്കുന്നതില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും കടമയുണ്ട്.ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെയോ ഫാ.പോള്‍ തേലക്കാട്ടിനെയോ പ്രതിസ്ഥാനത്ത് നിര്‍ത്തിയല്ല സിനഡിനു വേണ്ടി വ്യാജ രേഖ കേസില്‍ പരാതി നല്‍കിയത്.പരാതി നല്‍കിയ ഫാ.ജോബി മാപ്രക്കാവിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഇക്കാര്യം വ്യക്തമാക്കി തങ്ങളുടെ മൊഴികള്‍ യഥാ സമയം നല്‍കിയിരുന്നു.ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് പോലിസും കോടതിയുമാണ്.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യത്തില്‍ വാക്കു പാലിച്ചില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കര്‍ദിനാളിനെതിരെ ചമച്ച രേഖകള്‍ കൃത്രിമമാണെന്ന് തെളിഞ്ഞിട്ടും അവ സത്യമാണെന്ന് ആവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ കൈവശമുളള രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുകയാണ് വേണ്ടതെന്നും മീഡിയ കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.നിലവിലുള്ള അന്വേഷണം സത്യസന്ധമായി മുന്നോട്ടു പോകുകയാണ് വേണ്ടത്.വ്യാജ രേഖ കേസിലെ അന്വേഷണം തുടരണം. രേഖകള്‍ വ്യാജമാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും രേഖമൂലം പറഞ്ഞു കഴിഞ്ഞു.കേസില്‍ മറ്റ് ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുന്നവര്‍ അതിനുള്ള നിയമനടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.നിയമപരമായ വിഷയങ്ങളെ ആരാധനയ്ക്കിടയില്‍ ചര്‍ച്ചാ വിഷയമാക്കുന്നത് ശരിയാണോയെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ആത്മപരിശോധന ചെയ്യണമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it