സ്കൂൾ വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കാൻ സ്പ്ലാഷ് പദ്ധതി
അടുത്ത അധ്യയന വര്‍ഷം ആദ്യമാണ് പദ്ധതി ആരംഭിക്കുക. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തില്‍ 5 കേന്ദ്രങ്ങളിലായി 6000 കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കും.

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളെ നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതിന് സംസ്ഥാന കായിക വകുപ്പ് സ്പ്ലാഷ് പദ്ധതി ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷം ആദ്യമാണ് പദ്ധതി ആരംഭിക്കുക. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പദ്ധതി ആരംഭിക്കുന്നത്.
തുടക്കത്തില്‍ 5 കേന്ദ്രങ്ങളിലായി 6000 കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കും. ഒരു ബാച്ചിന് അഞ്ച് മാസമാണ് പരിശീലനം. ഇത്തരത്തില്‍ ഒരു കേന്ദ്രത്തില്‍ 1200 കുട്ടികള്‍ക്ക് പരിശീലനം നല്‍കും.
കാസര്‍കോഡ് ജില്ലയിലെ പാലവയല്‍, വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി, തൃശ്ശൂരിലെ ഇരിങ്ങാലക്കുട, ഇടുക്കിയിലെ തൊടുപുഴ, പാലക്കാട്ടെ യാക്കര എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് ആദ്യം പരിശീലനം തുടങ്ങുന്നത്. പിന്നീട് പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം മികവ് കാണിക്കുന്നവര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഹോസ്റ്റലുകളില്‍ താമസിപ്പിച്ച് വിദഗ്ധ പരിശീലനം നല്‍കും. പുഴകളും കായലുകളും സമ്പന്നമായ നമ്മുടെ സംസ്ഥാനത്ത് മുങ്ങിമരണവും കൂടുതലാണ്. അതിലേറെയും കുട്ടികളാണ്. ഇതിനൊരു പരിഹാരവും സ്പ്ലാഷ് ലക്ഷ്യമിടുന്നു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT