ഗൂഡാലോചനക്കേസില്‍ തന്നെ ജയിലിലടയക്കാന്‍ ശ്രമിക്കുന്നു;ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യഹരജിയുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗുഡാലോചന കേസില്‍ നേരത്തെ ചുമത്തിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ക്കു പുറമേ ജാമ്യം ലഭിക്കാത്ത മൂന്നു വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് തന്നെ ജയിലിലടക്കാന്‍ ശ്രമിക്കുകയാണെന്ന് സ്വപ്ന സുരേഷ് നല്കിയ ഹരജിയില്‍ പറയുന്നു

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗുഡാലോചന കേസില്‍ നേരത്തെ ചുമത്തിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ക്കു പുറമേ ജാമ്യം ലഭിക്കാത്ത മൂന്നു വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് തന്നെ ജയിലിലടക്കാന്‍ ശ്രമിക്കുകയാണെന്ന് സ്വപ്ന സുരേഷ് നല്കിയ ഹരജിയില്‍ പറയുന്നു.
ആദ്യം ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേയുള്ളുവെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നു സ്വപ്നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മൂന്നു വകുപ്പുകള്‍ കൂടി ചേര്‍ത്തത് തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നു സ്വപ്ന പറയുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം തന്നെ അറസ്റ്റു ചെയ്യുമെന്നും താന്‍ നല്കിയ രഹസ്യ മൊഴിയില്‍ നിന്നു പിന്മാറുന്നതിനു തന്നെ സമ്മര്‍ദ്ദം ചെലുത്തുമെന്നും സ്വപ്ന പറയുന്നു.
RELATED STORIES
പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
17 Aug 2022 3:37 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMT