വള്ളിയൂര്‍ക്കാവ് മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

പുതുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരിക്കാണ് പകരം മേല്‍ശാന്തിയുടെ ചുമതല

വള്ളിയൂര്‍ക്കാവ് മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോല്‍സവം ഇന്ന് ആരംഭിക്കാനിരിക്കെ, മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ വര്‍ഷം ക്ഷേത്രം സന്ദര്‍ശിച്ച ദേവസ്വം മന്ത്രിക്ക് പ്രസാദം നല്‍കിയില്ല എന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപടി. മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരിയെ സസ്‌പെന്റ് ചെയ്ത് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് ഉത്തരവിറക്കിയത്. പുതുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരിക്കാണ് പകരം മേല്‍ശാന്തിയുടെ ചുമതല.


RELATED STORIES

Share it
Top